Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഒമാനി കുടുംബത്തിന്റെ കൊലപാതകം: ഇന്ത്യക്കാരന് ഒമാനിൽ തന്നെ വിചാരണ നേരിടേണ്ടിവരുമെന്ന് ഡൽഹി ഹൈക്കോടതി 

November 25, 2023

News_Qatar_Malayalam

November 25, 2023

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനി കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ത്യക്കാരന് ഒമാനിൽ തന്നെ വിചാരണ നേരിടേണ്ടിവരുമെന്ന് ഡൽഹി ഹൈക്കോടതി.  
ഇന്നലെയാണ് (വെള്ളിയാഴ്ച) ഹൈക്കോടതിയുടെ വിധി വന്നത്. പ്രതിയെ ഒമാനിലേക്ക് കൈമാറാൻ ശുപാർശ ചെയ്ത കോടതിയുടെ ഉത്തരവിനെതിരെ പ്രതി സമർപ്പിച്ച ഹർജിയും ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളി. ഇന്ത്യയും ഒമാനും തമ്മിലുള്ള കുറ്റവാളികളെ കൈമാറൽ ഉടമ്പടി പ്രകാരം, കൊലപാതക കുറ്റവും കൈമാറാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തീരുമാനം ശരിവച്ചത്. 

2019 ജൂലൈയിലാണ് ഒമാനി പൗരനെയും ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമാൻ പീനൽ കോഡിലെ 302 എ വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചെയ്ത മറ്റ് മൂന്ന് പ്രതികളെ 2019 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കൊലപാതക കുറ്റം ചെയ്ത ശേഷം ഇന്ത്യക്കാരൻ സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News