April 21, 2024
April 21, 2024
ഷാർജ: യുഎഇയിലെ കനത്ത മഴയെ തുടർന്ന് അൽ ദൈദ് മേഖലയിലെ വാദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഹെവി വാഹനം ഒഴുക്കിൽപ്പെട്ട് അൽ ദൈദ് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരൻ മരിച്ചു. മുനിസിപ്പാലിറ്റിയിലെ വാട്ടർ ടാങ്കർ തൊഴിലാളിയായ 50 വയസ്സുള്ള പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചത്. കൺട്രോൾ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ വൈകിട്ട് ഏഴ് മണിയോടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് മൃതദേഹം അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F