Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റയ്യാൻ കവാടം മെഗാ ക്വിസ് :മുഫീദ സുൽഫിക്കർ വിജയിയായി

April 14, 2024

news_malayalam_local_news_updates_in_qatar

April 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫോക്കസ് ഇൻറർനാഷണൽ ഖത്തർ റീജിയൻ സംഘടിപ്പിച്ച റയ്യാൻ കവാടം മെഗാ ക്വിസ് മത്സരത്തിൽ മുഫീദ സുൽഫിക്കർ (അബുദാബി) വിജയിയായി. അനീസ അബ്ദുൽ ജലീൽ (തിരൂരങ്ങാടി), ഷിഫ്ന ഷാദിൻ (അൽഖോബാർ), റമീസ ബാനു, ഷസ്ന ഹസീബ്, അസ്മ സജീർ (മൂവരും ഖത്തർ) പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. ഫോക്കസ് ഖത്തർ റമദാനിൽ പ്രസിദ്ധീകരിച്ച 'ഫുട്പ്രിന്റ്സ്' സഹാബികളുടെ ചരിത്രം  വീഡിയോ സീരീസിനെ ആസ്പദമാക്കിയായിരുന്നു മെഗാ ക്വിസ്.

500ൽ അധികം പേർ പങ്കെടുത്ത മത്സരത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുത്തു.. വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ തന്നെ വിതരണം ചെയ്യുമെന്ന്  ഭാരവാഹികൾ അറിയിച്ചു. ഖത്തർ റീജിയൻ സി ഒ ഒ  അമീർ ഷാജി, അഡ്മിൻ മാനേജർ ഡോ. റസീൽ തുടങ്ങിയവർ ക്വിസ് മത്സരം നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News