Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വൻ മയക്കുമരുന്ന് വേട്ട; ഹമദ് തുറമുഖത്ത് 85 കിലോയിലധികം ഹഷീഷ് പിടികൂടി

October 01, 2023

Malayalam_News_Qatar

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് തുറമുഖം വഴി കടത്താൻ ശ്രമിച്ച ഹഷിഷ് പിടികൂടിയതായി ഖത്തർ കസ്റ്റംസ് അറിയിച്ചു. ഹമദ് തുറമുഖത്ത് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്. ഏകദേശം 87.54 കിലോഗ്രാം ഹഷിഷാണ് പിടികൂടിയത്.  

വൈക്കോൽ കൂനകൾക്കിടയിൽ മൃഗങ്ങളുടെ തീറ്റ എന്ന് ലേബൽ ചെയ്ത ഒരു കണ്ടെയ്‌നറിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഖത്തറിൽ അടുത്തിടെ നടന്ന എറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.  

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ മയക്കുമരുന്ന് കടത്ത് തടയാനുള്ള എല്ലാ സംവിധാനങ്ങളും അധികൃതർ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, കസ്റ്റംസ് കുറ്റകൃത്യങ്ങളും ലംഘനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ കാമ്പെയ്‌നായ "കാഫിഹ്" ൽ പങ്കെടുക്കാൻ ജനറൽ കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇൻവോയ്സുകളിലും കൃത്രിമം കാണിക്കൽ, മറ്റ് നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്യാമ്പയ്‌നിൽ വിവരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News