Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ 'കിവി ഗാർഡൻ ഡയറി ഫ്രീ കോക്കനട്ട് യോഗേർട്ട്' ഉൽപ്പന്നം ആരോഗ്യ മന്ത്രാലയം പിൻവലിച്ചു

January 18, 2024

news_malayalam_moph_updates

January 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 6237111, 6237163 എന്നീ ബാച്ച് നമ്പറുകളുള്ള കിവി ഗാർഡൻ ഉൽപ്പന്നങ്ങളിൽ പാലിന്റെ അംശം ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി (INFOSAN) പൊതുജനാരോഗ്യ മന്ത്രാലയത്തിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. 2025 മെയ് 9, 2025 ജൂൺ 9 എന്നീ തീയതികളിൽ കാലഹരണപ്പെടുന്ന ഉൽപ്പന്നങ്ങളാണ് പിൻവലിച്ചത്. ലേബലിൽ പാൽ രഹിത ഉൽപ്പന്നമാണെന്ന് കാണിക്കുന്നുണ്ട്.

പൊതുജനങ്ങൾ നേരത്തെ തന്നെ വാങ്ങിയ ഉൽപ്പന്നങ്ങൾ മുകളിൽ സൂചിപ്പിച്ച തീയതികളിൽ കാലാവധി തീരുന്നതാണെങ്കിൽ ഔട്ട്‌ലെറ്റിലേക്ക് തിരികെ നൽകാനോ അവ നശിപ്പിക്കാനോ പൊതുജനാരോഗ്യ മന്ത്രാലയം ഉപഭോക്താക്കളോട് നിർദേശിച്ചു.

അതേസമയം, ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് മറ്റ് മുൻകരുതലുകളും നടപടികളും ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നം വിപണനം ചെയ്യുന്നത് നിർത്താനും വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാനും എല്ലാ വിതരണക്കാർക്കും ഉപഭോക്തൃ അസോസിയേഷനുകൾക്കും സർക്കുലർ അയച്ചു. കൂടാതെ, കടകളിൽ ഇത്തരം സംശയാസ്പദമായ ഉൽപ്പന്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News