Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഫാമിലി റെസിഡൻസി വിസ വർക്ക് വിസയിലേക്ക് മാറ്റാൻ ഇ-സേവനം ആരംഭിച്ചു

October 26, 2023

news_malayalam_new_rules_in_qatar

October 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഫാമിലി റെസിഡൻസി വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറാൻ ഇ-സേവനം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം (എം.ഒ.എൽ) അറിയിച്ചു. ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ സഹായിക്കുന്നതിനും, താമസക്കാരെ ജോലിയിൽ നിയമിക്കുന്ന പ്രക്രിയ ലളിതമാക്കാനുമാണ് പുതിയ സേവനം തുടങ്ങിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഈ പുതിയ സംവിധാനം വഴി വിദേശത്ത് നിന്നുള്ള നിയമന സമയവും സാമ്പത്തിക നിക്ഷേപവും കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഖത്തർ ഡെവലപ്‌മെന്റ് ബാങ്കുമായി (ക്യുഡിബി) സഹകരിച്ചാണ് പുതിയ സംവിധാനം ആരംഭിച്ചത്. 25 ഓളം ഡിജിറ്റല്‍ സേവനങ്ങളാണ് തൊഴില്‍ മന്ത്രാലയം നല്‍കുന്നത്.

എം.ഒ.എൽ സംഘടിപ്പിച്ച “സംരംഭകർക്കുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ” എന്ന സെമിനാറിലാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. വർക്ക് പെർമിറ്റുകളിലെ തൊഴിലുകൾ ഭേദഗതി ചെയ്യാനുള്ള അഭ്യർത്ഥന, വർക്ക് കരാറുകളുടെ സാക്ഷ്യപ്പെടുത്തൽ എന്നീ രണ്ട് സേവനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എം.ഓ.എൽ നൽകുമെന്നും തൊഴിൽ വകുപ്പ് മേധാവി സലിം ദാർവിഷ് അൽ മുഹന്നദി പറഞ്ഞു.

മന്ത്രാലയത്തിന്റെ സമഗ്ര ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി അടുത്തിടെ പുറത്തിറക്കിയ സേവനങ്ങൾ പ്രദർശിപ്പിക്കുന്നതിനും, സേവനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി തൊഴിൽ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും, വർക്ക് പെർമിറ്റ്, ലേബർ റിലേഷൻസ്, ഇൻസ്പെക്ഷൻ, ലേബർ തർക്കങ്ങൾ, കൂടാതെ സ്വകാര്യ മേഖലാ വകുപ്പുകളിലെ ദേശീയ തൊഴിൽ സേന എന്നിവയിൽ നിന്നുള്ള പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News