Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഫാമിലി റെസിഡൻസി വിസ വർക്ക് വിസയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ തൊഴിൽ മന്ത്രാലയം വിശദീകരിച്ചു 

October 28, 2023

news_malayalam_new_rules_in_qatar

October 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഫാമിലി റെസിഡൻസി വിസ വർക്ക് വിസയിലേക്ക് മാറ്റാനുള്ള ഇ-സേവനത്തിന്റെ നടപടിക്രമങ്ങൾ തൊഴിൽ മന്ത്രാലയം (എംഒഎൽ) പ്രഖ്യാപിച്ചു. ഫാമിലി റെസിഡൻസി വിസ വർക്ക് വിസയിലേക്ക് മാറാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്‌ഫോം വഴി തൊഴിൽ വിസയ്ക്കായി പുതിയ സ്പോൺസർ അപേക്ഷിക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്.

ഫാമിലി വിസയിലുള്ളവരെ തൊഴിലാളിയായി നിയമിക്കാൻ സ്പോൺസർ അപേക്ഷിക്കുകയോ അല്ലെങ്കിൽ പുതിയ സ്‌പോൺസറുടെ വിശദാംശങ്ങൾ നൽകി വർക്ക് വിസയിൽ ചേരാൻ അപേക്ഷിക്കുന്നത് വഴിയോ ഈ പ്രക്രിയ ആരംഭിക്കാം.

ഇ- സേവനം ഉപയോഗിക്കാൻ അധികാരമുള്ള സ്ഥാപന ജീവനക്കാരുടെ ഐഡന്റിറ്റി പരിശോധിക്കാൻ സ്മാർട്ട് കാർഡ് ആവശ്യമാണ്. കമ്പനി ജീവനക്കാരുടെ സ്മാർട്ട് കാർഡ് ഉപയോഗിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) വഴി സർവീസ് ഉപയോഗിക്കാൻ അധികാരമുണ്ടോ എന്ന് പരിശോധിക്കും.

അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറും ജീവനക്കാരന്റെ ക്യുഐഡിയുമായി ബന്ധപ്പെട്ട ഫോൺ നമ്പറും ഒന്നായിരിക്കണം. അപേക്ഷകർ നാഷണൽ അഡ്രസ്സിൽ രജിസ്റ്റർ ചെയ്യണം. തൊഴിൽ മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് (ഇ.ഐ.ഡി) സിസ്റ്റത്തിൽ ആക്ടിവായിരിക്കണം.

എന്നാൽ, ചില നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് അപേക്ഷ അംഗീകരിക്കുകയോ റിജെക്ട് ആവുകയോ ചെയ്യാം. അംഗീകാരം ലഭിച്ചാൽ, കരാർ സാക്ഷ്യപ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങൾ ആരംഭിക്കും. തുടർന്ന്, പുതിയ സ്പോൺസർ ഓൺലൈനായി ഫീസ് നൽകും. അതിന് ശേഷം റസിഡൻസി സ്റ്റാറ്റസിൽ നിന്ന് വർക്ക് വിസയിലേക്കുള്ള മാറ്റത്തിന്റെ അന്തിമ ഘട്ടത്തിനായി ആഭ്യന്തര മന്ത്രാലയത്തിലേക്ക് (എം.ഓ.ഐ) അപേക്ഷ ട്രാൻസ്ഫറാകും. 

ഖത്തറിൽ ഫാമിലി റെസിഡൻസി വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറാൻ ഇ-സേവനം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം (എം.ഒ.എൽ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ സഹായിക്കുന്നതിനും, താമസക്കാരെ ജോലിയിൽ നിയമിക്കുന്ന പ്രക്രിയ ലളിതമാക്കാനുമാണ് പുതിയ സേവനം തുടങ്ങിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഈ പുതിയ സംവിധാനം വഴി വിദേശത്ത് നിന്നുള്ള നിയമന സമയവും സാമ്പത്തിക നിക്ഷേപവും കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഖത്തർ ഡെവലപ്‌മെന്റ് ബാങ്കുമായി (ക്യുഡിബി) സഹകരിച്ചാണ് പുതിയ സംവിധാനം ആരംഭിച്ചത്. 25 ഓളം ഡിജിറ്റല്‍ സേവനങ്ങളാണ് തൊഴില്‍ മന്ത്രാലയം നല്‍കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News