Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സ്ട്രീറ്റ് റേസർമാരെയും അവരെ പ്രോത്സാഹിപ്പിച്ച കാണികളെയും മന്ത്രാലയം പിടികൂടി; എല്ലാ വാഹനങ്ങളും പിടിച്ചെടുത്തു

November 06, 2023

Malayalam_News_Qatar

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പ്രധാന റോഡിലൂടെ അനധികൃതമായി സ്ട്രീറ്റ് റേസിംഗ് നടത്തിയ രണ്ട് വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയം (എംഒഐ) പിടികൂടി. രണ്ട് വാഹനങ്ങൾ രാത്രി പൊതുനിരത്തിലൂടെ അശ്രദ്ധമായി പായുന്നത് കാണിക്കുന്ന വീഡിയോയും മന്ത്രാലയം പുറത്തുവിട്ടു. കൂടാതെ, റോഡ് സൈഡിൽ വാഹനങ്ങളുമായി തടിച്ചുകൂടിയ കാണികൾ നിയമവിരുദ്ധ പ്രവർത്തനത്തിന് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

بالإشارة إلى ما تم تداوله في مواقع التواصل الاجتماعي من فيديو يظهر سيارتين وهما في حالة سباق يقودهما سائقان برعونة وسرعة عالية، فقد تم رصد وإحضار المركبتين وقائديهما و كذلك المركبات المتجمهرة على الطريق وقائدِيها وتمت إِحالتهم إِلى النيابة العامة حيث أمرت بحبس المتَّهمين… pic.twitter.com/xKTrbBs6fg

— وزارة الداخلية - قطر (@MOI_Qatar) November 5, 2023

 

രണ്ട് ഡ്രൈവർമാരെയും കാണികളെയും മന്ത്രാലയം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു. പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി എംഒഐ അറിയിച്ചു. 

അതേസമയം, ഗതാഗത നിയമമനുസരിച്ച് അശ്രദ്ധമായി റോഡിൽ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ലംഘനങ്ങൾക്ക് ഒരു മാസത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവോ, പതിനായിരം റിയാലിൽ കുറയാത്തതും അൻപതിനായിരം റിയാലിൽ കൂടാത്തതുമായ പിഴയോ, അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഏതെങ്കിലും ഒന്നോ ശിക്ഷയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ മടിക്കില്ലെന്നും മന്ത്രാലയം ആവർത്തിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News