Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ റോഡുകളിൽ അപകടകരമായി അഭ്യാസപ്രകടനങ്ങൾ നടത്തിയ മോട്ടോർബൈക്ക് യാത്രികനെ അറസ്റ്റ് ചെയ്തു 

December 14, 2023

Gulf_Malayalam_News

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പ്രധാന റോഡിലൂടെ അപകടകരമായി അഭ്യാസപ്രകടനങ്ങൾ നടത്തിയ മോട്ടോർബൈക്ക് യാത്രികനെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു. വാഹനം പിടിച്ചെടുത്തതായും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

മോട്ടോർ ബൈക്ക് പിടിച്ചെടുത്ത് നശിപ്പിപ്പിച്ചത്തിന്റെ ദൃശ്യങ്ങളും മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയും, 10,000 റിയാലിൽ കുറയാത്തതും 50, 000 റിയാലിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന മന്ത്രാലയം, ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News