Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പരിസ്ഥിതി മന്ത്രാലയം സേവനങ്ങൾക്കായി പുതിയ ആപ് പുറത്തിറക്കി

February 27, 2024

news_malayalam_moecc_updates_in_qatar

February 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പരിസ്ഥിതി മന്ത്രാലയം സേവനങ്ങൾക്കായി പുതിയ ആപ് പുറത്തിറക്കി.  ബി'അ (പരിസ്ഥിതി) എന്ന പേരിലാണ് പുതിയ ആപ് പുറത്തിറക്കിയത്. മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ എല്ലാ സേവനങ്ങളും ആപ്പിലും ലഭ്യമാക്കും. 

പരിസ്ഥിതി, പ്രകൃതി സംരക്ഷണം, കമ്പനികൾക്കും വ്യക്തികൾക്കും സേവനം നൽകുന്ന കാലാവസ്ഥാ വ്യതിയാന മേഖല എന്നീ മൂന്ന് മേഖലകളിലാണ് ആപ്പിൽ സർവീസുണ്ടാവുക. പാരിസ്ഥിതിക മൂല്യനിർണ്ണയം, പെർമിറ്റുകൾ, പരിസ്ഥിതി നിരീക്ഷണം, പരിശോധന സേവനങ്ങൾ, കെമിക്കൽ സേവനങ്ങൾ, റഫ്രിജറേഷൻ, ഓസോൺ സേവനങ്ങൾ, അപകടകരമായ മാലിന്യ സേവനങ്ങൾ, റേഡിയോളജിക്കൽ ഉപകരണ സേവനങ്ങൾ, റേഡിയോ ആക്ടീവ് മെറ്റീരിയലുകളുടെ സേവനങ്ങൾ, റേഡിയേഷൻ വർക്ക് ഫീൽഡ് സേവനങ്ങൾ, റേഡിയോ ആക്ടീവ് ഉറവിടം തുടങ്ങിയ മേഖലകളിലും വിവിധ സേവനങ്ങൾ ആപ്പിൽ ലഭ്യമാകും.

കൂടാതെ, എയർ ക്വാളിറ്റി പ്ലാറ്റ്‌ഫോമും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഇന്നലെ (തിങ്കൾ) പുറത്തിറക്കി. മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും വായുവിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും. 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, കഴിഞ്ഞ ദിവസം (ഫെബ്രുവരി 26) നിരവധി പരിപാടികളും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംഘടിപ്പിച്ചു. "നമ്മുടെ ഭൂമി നമ്മുടെ പൈതൃകം" എന്ന പ്രമേയത്തിലാണ് പരിസ്ഥിതി ദിനം ആചരിച്ചത്. 

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ്, മറ്റ് നിരവധി ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ഉം അൽ അമദ് റിസർവിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. അൽ നഹ്ദ പ്രൈമറി സ്‌കൂൾ ഫോർ ഗേൾസിലെ വിദ്യാർഥികൾക്കൊപ്പം മന്ത്രി നിരവധി മരങ്ങൾ നട്ടു. ഖത്തറിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിനായി നിരവധി ഹൂബാറ ബസ്റ്റാർഡുകളെയും (Houbara Bustard) മുയലുകളെയും തുറന്നു വിടുകയും ചെയ്‌തു.

പരിസ്ഥിതി സംരക്ഷണത്തിന് ഖത്തർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അൽ സുബൈ പറഞ്ഞു. രാജ്യത്തുടനീളമുള്ള 50 പുൽമേടുകൾ പുനരധിവസിപ്പിക്കുന്നതും ദ്വീപുകളിലെ പക്ഷികൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുന്നതിനുമുള്ള സംരംഭം ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി സംരക്ഷണം സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കുമുള്ള ഉത്തരവാദിത്തമാണെന്നും, സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഗ്രൂപ്പുകളെയും ലക്ഷ്യമിട്ട് പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ, ശിൽപശാലകൾ, സെമിനാറുകൾ, പാഠ്യപദ്ധതികൾ, വിദ്യാഭ്യാസ, മാധ്യമ പ്രചാരണങ്ങൾ എന്നിവ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വംശനാശഭീഷണി നേരിടുന്ന ചില ഇനം മൃഗങ്ങളേയും പക്ഷികളേയും മോചിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തകരുടെ പങ്കാളിത്തത്തിൽ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News