Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അത്ര പോര, ചില മോഡൽ കാറുകൾ ഖത്തർ വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചു

March 27, 2024

news_malayalam_moci_updates

March 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ചില കാർ മോഡലുകൾ തിരിച്ചുവിളിക്കുന്നതായി  വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു. അൽ അബ്ദുൾഗാനി മോട്ടോഴ്‌സ്, ലെക്‌സസ്, ടൊയോട്ട ഡീലർഷിപ്പ് എന്നിവരുമായി സഹകരിച്ചാണ് നടപടി. ലെക്‌സസ് LX, ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനങ്ങളുടെ 2022-2024 മോഡലുകളാണ് പിൻവലിച്ചത്. ഈ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഗിയർ പൊസിഷൻ ന്യൂട്രലിലാണെങ്കിൽ (N), സർവീസ് ബ്രേക്കോ പാർക്കിംഗ് ബ്രേക്കോ പ്രയോഗികാതിരുന്നാൽ വാഹനം കുറഞ്ഞ വേഗതയിൽ (ഏകദേശം 5 മുതൽ 6 കിലോമീറ്റർ വരെ) മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.

കൂടാതെ, ഖത്തറിൻ്റെ സുസുക്കി ഡീലർഷിപ്പായ ടെയ്‌സീർ മോട്ടോഴ്‌സുമായി സഹകരിച്ച്, സുസുക്കി ജിംനിയുടെ 2018-2019 മോഡലുകളും തിരിച്ചുവിളിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഇന്ധന പമ്പിലെ തകരാർ കാരണം എഞ്ചിൻ സ്തംഭിക്കാൻ കാരണമായേക്കാവുന്നതിനാലാണ് തീരുമാനം. ഫോർഡ് എഫ് 150 2023 മോഡലും തിരിച്ചുവിളിച്ചിട്ടുണ്ട്. ഡ്രൈവർ സൈഡിലുള്ള വിൻഡ്‌സ്‌ക്രീനിന് മങ്ങിയ രൂപമോ അല്ലെങ്കിൽ ആവശ്യമായ കാര്യക്ഷമതയോടെ സൂര്യനെ തടയാനോ കൈഴുന്നില്ല എന്ന് കണ്ടെത്തി. ഖത്തറിൻ്റെ ഫോർഡ് ഡീലർഷിപ്പായ അൽമാന മോട്ടോഴ്‌സ് കമ്പനിയുമായി സഹകരിച്ചാണിത്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, വാഹനങ്ങളുടെ തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെയും ഭാഗമായാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന കാമ്പെയ്‌ൻ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികളുടെയും തുടർനടപടികൾക്കായി ഡീലറുമായി ഏകോപിപ്പിക്കുമെന്നും, ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ വിരുദ്ധ തട്ടിപ്പ് വകുപ്പിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 16001 എന്ന കോൾ സെന്റർ നമ്പറിലോ, info@moci.gov.qa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News