Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു 

April 02, 2024

news_malayalam_moci_updates

April 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തിരിച്ചുവിളിച്ചു. ഖത്തറിൻ്റെ പോർഷെ ഡീലർഷിപ്പായ പോർഷെ സെൻ്റർ ദോഹ അൽ ബൊറാഖ് ഓട്ടോമൊബൈൽസുമായി സഹകരിച്ചാണ് നടപടി. പോർഷെ കരേരയുടെ 2020-2025 മോഡലുകളാണ് തിരിച്ചുവിളിച്ചത്. മുൻവശത്തും പിൻവശത്തുമുള്ള വിൻഡോകൾ വാഹനത്തിന്റെ സവിശേഷതകൾ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

ഖത്തറിൻ്റെ ഫോർഡ് ഡീലർഷിപ്പായ അൽമാന മോട്ടോഴ്‌സ് കമ്പനിയുമായി സഹകരിച്ച്, ഫോർഡ് എഫ് 150, ബ്രോകോ എന്നിവയുടെ 2023 മോഡലുകളും തിരിച്ചുവിളിച്ചു. റിമോട്ട് ലോക്ക് ആൻഡ് അൺലോക്ക് തകരാറിനെ തുടർന്നാണ് നടപടി. കൂടാതെ, ലിങ്കൺ നോട്ടിലസിന്റെ 2024 മോഡലും തിരിച്ചുവിളിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ആക്‌സസറി പ്രോട്ടോക്കോൾ ഇൻ്റർഫേസ് മൊഡ്യൂളിലെ തകരാർ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉപയോഗിക്കുമ്പോൾ സോഫ്‌റ്റ്‌വെയർ റീബൂട്ട്, ഫ്രീസ്, പെർഫോമൻസ് പ്രശ്‌നങ്ങൾ എന്നിവ കണ്ടെത്തിയതിനാലാണ് തീരുമാനം.

ഉപഭോക്തക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വാഹനങ്ങളുടെ തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെയും ഭാഗമായാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന കാമ്പെയ്‌ൻ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 16001 എന്ന കോൾ സെന്റർ നമ്പറിലോ, info@moci.gov.qa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News