Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി നഗരസഭ മന്ത്രാലയം

September 17, 2023

Gulf_Malayalam_News

September 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ച് ഖത്തറിൽ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നഗരസഭ മന്ത്രാലയം ഓർമപ്പെടുത്തി. ജനങ്ങൾ പൊതുശുചിത്വം പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. 

പൊതു ഇടങ്ങളിലെ മാലിന്യപെട്ടികളിൽ മാത്രമേ മാലിന്യങ്ങൾ ഇടാൻ പാടുള്ളു. പൊതുശുചിത്വ നിയമ പ്രകാരം അനുവദനീയമല്ലാത്ത ഇടങ്ങളിൽ മാലിന്യം ഇടുകയോ മലിനജലം ഒഴുക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നിയമം ലംഘിച്ചയാളുടെ ചെലവിൽ തന്നെ മാലിന്യം നീക്കം ചെയ്യുന്നതായിരിക്കും.  മാലിന്യം ഉപേക്ഷിക്കാൻ എത്തുന്ന വാഹനങ്ങൾ 3 മാസത്തിൽ കുറയാത്ത കാലയളവിൽ ജപ്തി ചെയ്യുകയും ചെയ്യും. പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 10,000 റിയാൽ ആണ് പിഴ. ശുചിത്വ ലംഘനം സംബന്ധിച്ച പരാതികൾ 184 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News