Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ തൊഴിൽ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങളിൽ പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചു

November 12, 2023

news_malayalam_mol_updates

November 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ തൊഴിൽ മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സേവനങ്ങളിൽ രണ്ട് പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ഡിജിറ്റൽ പരിവർത്തന യത്നത്തിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റ് എന്നും മന്ത്രാലയം വ്യക്തമാക്കി. 

പുതിയ അപ്ഡേറ്റ് അനുസരിച്ച്, ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് പുതുക്കാനോ റദ്ദാക്കാനോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ഇനി സാധിക്കും. ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഉടമകളും ജീവനക്കാരും അവരുടെ ലൈസൻസുകൾ കാലഹരണപ്പെടുന്നതിന് കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലൈസെൻസ് പുതുക്കുന്നതിന് അപേക്ഷിക്കണം. ലൈസെൻസ് പുതുക്കാൻ സ്ഥാപനത്തിന്റെ സാധുവായ ഐ.ഡിയും, വാണിജ്യ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. കൂടാതെ, ഉടമയ്ക്ക് നിരോധനങ്ങളോ വ്യക്തിഗത വിലക്കുകളോ പാടില്ല, സജീവമായ പുതുക്കൽ അഭ്യർത്ഥനകളോ ഓഫീസിനെതിരെ പരാതികളോ ഉണ്ടായിരിക്കരുത്.

അതേസമയം, ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് റദ്ദാക്കാൻ സ്ഥാപനത്തിന് വിലക്കുകളോ ഓഫീസിനെതിരെ പരാതികളോ പാടില്ല. നിലവിലെ ഉടമയ്ക്ക് വ്യക്തിപരമായ വിലക്കുകളോ ഉണ്ടായിരിക്കരുത്. ഖത്തറിലെ ഒരു ഔദ്യോഗിക പത്രത്തിൽ ഓഫീസ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപനം നടത്തണം. അടച്ചുപൂട്ടൽ പ്രഖ്യാപനം നടത്തി ഒമ്പത് മാസത്തിന് ശേഷം അപേക്ഷ സ്വീകരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News