Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തിങ്കളാഴ്ച്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം

April 07, 2024

news_malayalam_eid_updates

April 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ നാളെ (തിങ്കളാഴ്ച്ച) ശവ്വാൽ മാസപ്പിറവി അറിയിച്ചു കൊണ്ടുള്ള ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു. ചന്ദ്രക്കല ദൃശ്യമായാൽ ദഫ്ന ടവേഴ്സ് ഏരിയയിലെ ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്ത് എത്തി സാക്ഷ്യപ്പെടുത്താന്‍ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, നാളെ (തിങ്കളാഴ്ച്ച) വൈ​കീ​ട്ട്​ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സൗദിയിലും നി​ർ​ദേ​ശമുണ്ട്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ മുസ്ലീങ്ങളോ​ടും​ സൗ​ദി സു​പ്രീം കോ​ട​തി​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടോ ബൈ​നോ​ക്കു​ല​ർ വ​ഴി​യോ ആ​രെ​ങ്കി​ലും മാ​സ​പ്പി​റ​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ അ​ടു​ത്തു​ള്ള കോ​ട​തി​യെ അ​റി​യി​ക്കു​ക​യും അ​വി​ടെ സാ​ക്ഷ്യം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ അ​ടു​ത്തു​ള്ള കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​സ​പ്പി​റ​വി​ക​ണ്ട ആ​ളെ കോ​ട​തി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News