Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നാളെ മുതൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ നിലവിൽ വരും

November 18, 2023

Malayalam_Qatar_News

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. ദോഹ മെട്രോയും ലുസൈൽ ട്രാമും സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ M138 മെട്രോലിങ്ക് സേവനം നാളെ (നവംബർ 19 - ഞായറാഴ്ച) മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മുഷരിബ് മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M138 ബസ്; സൂഖ് വാഖിഫ്, കോർണിഷ്, ബാങ്ക് സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലേക്കാണ് പുതിയ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, ഖത്തർ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോ ലിങ്ക് M148, M149 ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയതായി മൊവാസലാത്ത് കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. പുതിയ മെട്രോലിങ്ക് റൂട്ടുകൾ നവംബർ 12 (ഞായറാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വന്നു.

M148 ദോഹ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും, വാദി അൽ ബനാത്ത് റൂട്ടിലുള്ള M149 ബസ് പുതിയ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്കും ദോഹ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുമാണ് സർവീസ് നടത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News