Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്; നവംബര്‍ 7ന് ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയം നീട്ടും

November 05, 2023

Gulf_Malayalam_News

November 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്, അല്‍ ദുഹൈല്‍- അല്‍ നാസര്‍ മത്സര ദിവസം ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയം നീട്ടും. പുലര്‍ച്ചെ രണ്ട് മണിവരെ സര്‍വീസുകള്‍ നീട്ടുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. 

നവംബര്‍ 7, ചൊവ്വാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നാസറും അല്‍ ദുഹൈലും തമ്മിലുള്ള മത്സരം. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി 9 മണിക്ക് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായി അധികൃതര്‍ അറിയിച്ചിരുന്നു.

മത്സര ദിവസം തിരക്ക് ഒഴിവാക്കാന്‍ മെട്രോയുടെ സേവനത്തിലും മെട്രോ ലിങ്കിലും ചില മാറ്റങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. M311 എന്ന മെട്രോ ലിങ്ക് സ്‌പോര്‍ട്സ് സിറ്റി മെട്രോ സ്‌റ്റേഷന് പകരം അല്‍ സുഡാന്‍ ബസ് സ്റ്റേഷനിലായിരിക്കും സർവീസുകൾ നടത്തുക. അതേസമയം സ്‌പോര്‍ട്സ് സിറ്റി മെട്രോ സ്‌റ്റേഷനുപകരം അല്‍ വാബ് ക്യുഎല്‍എം മെട്രോ സ്‌റ്റേഷന്‍ വഴിയാവും സ്‌പോര്‍ട്സ് സിറ്റി, അല്‍ വാബ് സർവീസുകൾ നടത്തുകയെന്നും അധികൃതർ അറിയിച്ചു..

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News