Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പണവും മറ്റും നഷ്ടപ്പെട്ടാൽ മെട്രാഷ്-2 ആപ്പ് വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

December 03, 2023

 Malayalam_Qatar_News

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മെട്രാഷ് 2 ആപ്പ് വഴി പൊതു ധാർമികത, നിഷേധാത്മക പ്രവണതകൾ, ഭീഷണികൾ, വിനോദസഞ്ചാര സ്ഥലങ്ങളിലെ ലംഘനങ്ങൾ, ഭരണപരമായ അഴിമതി തുടങ്ങിയവ ഇനി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ 'കമ്യുണിക്കേറ്റ് വിത്ത് അസ്'(Communicate with us) എന്ന ഓപ്‌ഷനിലെ പ്രിവന്റീവ് സെക്യൂരിറ്റി ഓപ്ഷൻ ക്ലിക്ക് ചെയ്താൽ അൽ-അദീദ് സേവനം എന്ന ഓപ്ഷൻ കാണാം. ഈ അൽ-അദീദ് ഓപ്‌ഷനിലൂടെയാണ് ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്.

 

അതേസമയം, സുരക്ഷാ വകുപ്പുകളിലേക്കോ പോലീസ് സ്റ്റേഷനുകളിലേക്കോ പോകാതെ തന്നെ സാധനങ്ങൾ നഷ്ടപ്പെട്ടതിന്റെ പരാതികൾ രേഖപ്പെടുത്താനും മെട്രാഷ് 2 ആപ്പ് വഴി സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പണം, വാലറ്റ്, മൊബൈൽ ഫോൺ, ചെക്ക്, ഐ.ഡി കാർഡ് തുടങ്ങിയവ നഷ്ടപെട്ടാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാമെന്നും മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ടിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കി

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News