Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നടക്കാനിരിക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ മെഡലുകൾ അനാവരണം ചെയ്‌തു 

January 20, 2024

news_malayalam_sports_news_updates

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിലെ മെഡലുകൾ അനാവരണം ചെയ്‌തു. രാജ്യത്തിന്റെ സമ്പന്നമായ സമുദ്രയാന പൈതൃകം പ്രതിഫലിപ്പിക്കുന്ന മെഡലുകളാണ് പ്രാദേശിക സംഘാടക സമിതി പുറത്തിവിട്ടത്. 

ഫെബ്രുവരി 2 മുതൽ 18 വരെ 197 രാജ്യങ്ങളിൽ നിന്നുള്ള 2,600 അത്‌ലീറ്റുകൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ്പിന് ഇതാദ്യമായാണ് ഖത്തർ വേദിയാകുന്നത്. 75 മത്സരങ്ങളിലായി സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പലുകളിൽ നിന്നുള്ള സുസ്ഥിരമായ തടിയും പവിഴത്തിന്റെ സവിശേഷതകളും ഉൾപ്പെടുത്തിയുള്ളതാണ് മെഡലുകൾ. പ്രാദേശികമായി നിർമിച്ച പിച്ചളയാണ് മെഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 

ഓരോ മെഡലിലും ഖത്തറിന്റെ ഭൂപ്രദേശവും പ്രാദേശിക ജീവിതത്തിലെ സുപ്രധാന ഘടകങ്ങളും പ്രതിഫലിക്കുന്നുണ്ട്. ആസ്പയർ ഡോം, ഹമദ് അക്വാറ്റിക് സെന്റർ, ഓൾഡ് ദോഹ പോർട്ട് എന്നിവിടങ്ങളിലായി 6 ഇനങ്ങളിലായാണ് മത്സരങ്ങൾ. ഫെബ്രുവരി 4ന് ആസ്പയർ ഡോമിലാണ് ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം.  ഫെബ്രുവരി 18ന് സമാപന ചടങ്ങുകളും നടക്കുന്നത് ഇതേ വേദിയിലാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News