Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കേരളത്തിലെ മാധ്യമങ്ങളും വലത്പക്ഷ ഭരണകൂടങ്ങളുടെ ആയുധമാകുന്നുവെന്ന് രാജീവ് ശങ്കർ

November 18, 2023

Qatar_News_Malayalam

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അനാവശ്യമായ സംശയങ്ങൾ സൃഷ്ടിച്ച്  കാതലായ വിഷയത്തെ തമസ്ക്കരിക്കുന്ന  മാധ്യമ അജണ്ടകളാണ് കേരളത്തിലും നടപ്പാക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കർ. ചെറിയ തുരുത്തായ കേരളം പരോക്ഷമായി വലത് പക്ഷഭരണകൂടങ്ങളുടെ ആയുധങ്ങളായി മാറി  കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി   മാധ്യമനൈതികത എന്ന വിഷയത്തിൽ സംഘടിപ്പിച്ച മീഡിയ സെമിനറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദർവീഷ് അഹമ്മദ് അൽ ഷെബാനി ഫോർമർ സെക്രട്ടറി ജനറൽ കത്താറ ഡിപ്ളോമസി സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാസിസവും സയണിസവും സാമ്രജ്യത്വവും കൈകോർക്കുന്ന നവലോക ക്രമത്തിൽ മാനവികമൂല്യങ്ങൾ ഉയർത്തി പിടിച്ച് മുന്നോട്ട് പോകാൻ നമ്മുക്ക് കഴിയണമെന്ന് റിഹാസ് പുലാമന്തോൾ പറഞ്ഞു.

അമീർ ഷാജി സ്വാഗതവും ഫായിസ് എളയോടൻ നന്ദി പ്രസംഗവും നടത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News