Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
2030ലെ ഇസ്ലാമിക ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി  ലുസൈലിലെ കത്താറ ടവർ 

September 26, 2023

Qatar_Malayalam_News

September 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ലുസൈലിലെ കത്താറ ആർച്ച് ടവർ  കെട്ടിടത്തിന് 2030ൽ 'ഇസ്ലാമിക്ക് വേൾഡ് ക്യാപ്പിറ്റൽ ഓഫ് കൾച്ചർ 2030' എന്ന പേര് ഔദ്യോഗികമായി ലഭിക്കും. ഖത്തറിൽ നടന്ന ഇസ്ലാമിക ലോകത്തിലെ സാംസ്കാരിക മന്ത്രിമാരുടെ 12-ാമത് സമ്മേളനത്തിലാണ് ലുസൈൽ കെട്ടിടത്തിനെ ക്യാപ്പിറ്റൽ ഓഫ് കൾച്ചർ കെട്ടിടമായി തിരഞ്ഞെടുത്തത്. ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ സയന്റിഫിക് കൾച്ചറൽ ഓർഗനൈസേഷനാണ് (ഐ.എസ്.ഇ.എസ്.സി.ഓ) സമ്മേളനം സംഘടിപ്പിച്ചത്.

അതേസമയം, 2024ൽ അസർബൈജാനിലെ ഷുഷ, 2025ൽ റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാനിലെ സമർകന്ദ്, 2026ൽ ഫലസ്തീനിലെ ഹെബ്രോൺ, 2027ൽ ഈജിപ്തിലെ സിവ കെട്ടിടം തുടങ്ങിയ മാതൃകകൾക്കും ഇസ്ലാമിക്  വേൾഡ് ക്യാപ്പിറ്റൽ ഓഫ് കൾച്ചർ എന്ന പദവി ലഭിക്കും.

ഇസ്ലാമിക ലോകത്തെ പ്രമുഖ സാംസ്കാരിക ചരിത്രങ്ങളുള്ള നഗരങ്ങളെ ആഘോഷിക്കേണ്ടതിന്റെ ആവശ്യകത, അവയുടെ സാംസ്കാരികവും നാഗരികവുമായ നേട്ടങ്ങൾ പുനരുജ്ജീവിപ്പിക്കുക, ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുക, അന്തർദേശീയ സാന്നിധ്യം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പേര് നൽകുന്നതിലൂടെ ഐ.എസ്.ഇ.എസ്.സി. ലക്ഷ്യമിടുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News