Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പകർച്ചപ്പനി, ഖത്തറിൽ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്ന ഹെൽത്ത് സെന്ററുകൾ

September 20, 2023

Qatar_News_Malayalam

September 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (പി.എച്.സി.സി) 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്‌സിൻ സൗജന്യമായി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. പകർച്ചപ്പനിയുടെ സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്‌ൻ സെപ്റ്റംബർ 18 മുതലാണ് ആരംഭിച്ചത്.  പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി), പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനും (പിഎച്ച്‌സിസി) ചേർന്നാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. 

ഞായറാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെയുള്ള ദിവസങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്‌സിൻ ലഭ്യമാവുക. വെള്ളിയാഴ്ച്ച വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരിക്കില്ല. മദീന ഖലീഫ എച്ച്.സി, അൽ ദായേൻ എച്ച്.സി, അൽ ഖോർ എച്ച്.സി, അൽ റുവൈസ് എച്ച്.സി, ലീബയ്ബ് എച്ച്.സി, ഖത്തർ യൂണിവേഴ്സിറ്റി എച്ച്.സി, ഗറാഫാത്ത് അൽ റയ്യാൻ എച്ച്.സി, ഉം സലാൽ എച്ച്.സി, ഓ.ബി.കെ എച്ച്.സി, വെസ്റ്റ് ബേ എച്ച്.സി, അൽ വക്ര എച്ച്.സി, എയർപോർട്ട് എച്ച്.സി, അൽ തുമാമ എച്ച്.സി, ഉം ഗുവൈലിന എച്ച്.സി, റൗദത്ത് അൽ ഖലീൽ എച്ച്.സി, അബു നഖ്‌ല എച്ച്.സി, അൽ റയ്യാൻ എച്ച്.സി, അൽ ജുമൈലിയ എച്ച്.സി, അൽ വാബ്‌ എച്ച്.സി, അൽ വജ്‌ബാ എച്ച്.സി, അൽ ഷെഹാനിയ എച്ച്.സി, അൽ കറാനാ എച്ച്.സി, മുഐതെർ എച്ച്.സി എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യമായികിരിക്കും. രാവിലെ 7 മണി മുതൽ ഉച്ചക്ക് 1:30 വരെയും, വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയുമാണ് വാക്‌സിൻ എടുക്കാനുള്ള സമയം.  ലെഗ്വൈരിയ എച്ച്.സിയിൽ ഉച്ചക്ക് ശേഷം വാക്‌സിൻ ഉണ്ടായിരിക്കില്ല. കൂടാതെ, അബുബക്കർ സിദ്ദിഖ് എച്ച്.സിയിൽ ഞായറാഴ്ച്ചയും വ്യാഴാഴ്ച്ചയും മാത്രാമാണ് കുത്തിവെപ്പുള്ളത്. ശനിയാഴ്ച്ച ദിവസം മിസൈമീർ എച്ച്.സിയിൽ രാവിലെ 7 മണി മുതൽ ഉച്ചക്ക് 1:30 വരെ വാക്‌സിനുണ്ടാകും.

 അതേസമയം, രാജ്യത്തെ എല്ലാ ജനങ്ങളും പകർച്ചപ്പനിക്കെതിരെ കുത്തിവയ്പ് എടുക്കണമെന്ന് എച്ച്എംസിയിലെ ഇൻഫെക്‌ഷ്യസ് ഡിസീസസ് വകുപ്പ് മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങാൻ രണ്ടാഴ്ച വരെ സമയമെടുക്കുമെന്നതിനാൽ കുത്തിവയ്പ് എടുക്കാനുള്ള സമയം വൈകിക്കരുതെന്നും ഡോ.അൽഖാൽ നിർദേശിച്ചു. 

ഖത്തറിലെ പ്രവാസികളടക്കമുള്ള എല്ലാ താമസക്കാർക്കും പൗരന്മാർക്കും കുത്തിവയ്പ് സൗജന്യമാണ്. 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആറുമാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ എന്നിവർ നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News