Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ലെഗോ ഷോയുടെ ആദ്യ പതിപ്പ് ഏപ്രിൽ 10ന്

March 03, 2024

news_malayalam_event_updates_in_qatar

March 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ലെഗോ ഷോ സംഘടിപ്പിക്കുന്നു. ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ (ക്യുഎൻസിസി) ഏപ്രിൽ 10 മുതൽ 25 വരെയാണ് പരിപാടി. ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് ആകർഷകമായ മോഡലുകളും ദൃശ്യങ്ങളും അവതരിപ്പിക്കുന്ന പ്രീമിയർ ഷോയാണ് ലെഗോ ഷോ. നിഞ്ചഗോ (NINJAGO), സിറ്റി, ഡ്യൂപ്‌ളോ (DUPLO), തുടങ്ങിയ തീമുകൾ പ്രദർശിപ്പിക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി വരെ പ്രദർശനം തുറന്നിരിക്കും. ഇവൻ്റിനുള്ള എൻട്രി ടിക്കറ്റിന് 125 ഖത്തർ റിയാലാണ് ആണ് വില. 5 പേർക്കുള്ള ഫാമിലി പാസിന് 500 റിയാൽ വില വരും. വിഐപി ആക്‌സസ് ടിക്കറ്റിന് 350 റിയാലാണ് ഈടാക്കുന്നത്. എല്ലാ ടിക്കറ്റുകളും ലെഗോ ഷോകളുടെ വെബ്സൈറ്റിൽ (https://www.legoshows.com/qatar) വാങ്ങാം.

ഇവൻ്റ്സ് ആൻഡ് എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസാണ് (E3) പരിപാടി ഹോസ്റ്റ് ചെയ്യുന്നത്. ATW ഇവൻ്റുകൾ നിർമ്മിക്കുന്ന പ്രദർശനത്തിൽ എല്ലാ പ്രായത്തിലുമുള്ള ആരാധകർക്കും പങ്കെടുക്കാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News