Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അബു സംറ അതിർത്തിയിലെത്തിയ യാത്രക്കാരിൽ നിന്ന് വിവിധ തരം മയക്കുമരുന്നുകൾ കസ്റ്റംസ് പിടികൂടി

August 31, 2023

August 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അബു സംറ അതിർത്തി വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച വിവിധതരം മയക്കുമരുന്നുകൾ കസ്റ്റംസ് പിടികൂടി. യാത്രക്കാരുടെ സ്വകാര്യ ബാഗുകളിലും,ശരീരത്തിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ബാഗുകൾക്കുള്ളിൽ നിന്ന് 11 മയക്കുമരുന്ന് ലിറിക്ക ഗുളികകളാണ് ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്. തുടർന്ന്, കൂടുതൽ പരിശോധന നടത്തിയപ്പോൾ ഏകദേശം 121 ഗ്രാം ഹാഷിഷും 45 വ്യത്യസ്ത തരം മയക്കുമരുന്ന് ഗുളികകളും ശരീരത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലും കണ്ടെത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News