Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ അമീറും കുവൈത്ത് അമീറും കൂടിക്കാഴ്ച്ച നടത്തി

February 20, 2024

news_malayalam_officials_visiting_qatar

February 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും അമീരി ദിവാനിൽ കൂടിക്കാഴ്ച്ച നടത്തി. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് കുവൈത്ത് അമീർ ഖത്തറിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധം, അവ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ, സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്‌തു. ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഖത്തർ അമീറിനോട് കുവൈത്ത് അമീർ നന്ദി രേഖപ്പെടുത്തി.

ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനി, ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ആഭ്യന്തര മന്ത്രിയും സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനി, അമീരി ദിവാൻ തലവൻ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, മറ്റ് നിരവധി മന്ത്രിമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

കുവൈത്തിന്റെ ഭാഗത്ത് നിന്ന് ഷെയ്ഖ് അലി ജറാഹ് സബാഹ് അൽ മുഹമ്മദ് അൽ സബാഹ്, ഷെയ്ഖ് അബ്ദുല്ല ഫഹദ് അൽ മാലിക് അൽ സൽമാൻ അൽ സബാഹ്, ഡെപ്യൂട്ടി ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ സബാഹ്, കുവൈത്ത് നാഷനൽ ഗാർഡ് മേധാവി, ഷെയ്ഖ് സലാഹ് നാസർ അൽ-അലി അൽ-മുഹമ്മദ് അൽ-സബാഹ്, ഷെയ്ഖ് ഫഹദ് സലേം സബാഹ് അൽ-നാസർ അൽ-സബാഹ്, ഷെയ്ഖ് ഡോ. തലാൽ ഫഹദ് അൽ-അഹമ്മദ് അൽ-ജാബർ അൽ -സബാഹ്, ഷെയ്ഖ് അബ്ദുല്ല സേലം സബാഹ് അൽ-സലേം അൽ-സബാഹ്, ഷെയ്ഖ് മുബാറക് അബ്ദുല്ല അൽ മുബാറക് അൽ-സബാഹ്, മറ്റ് ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News