Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രവാസി ഭദ്രത ക്യാമ്പയിൻ,ദോഹയിൽ ശിഹാബ്‌ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ഒറാറ്റോഴ്‌സ് ക്ലബ്ബിനു കീഴിൽ പ്രവാസി ഭദ്രത ക്യാമ്പയിനും സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരം തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടി ഖത്തര്‍ കെഎംസിസി ആക്ടിംഗ്‌ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ഈസ ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭാ അംഗം അബ്ദുൽ റഊഫ്കൊണ്ടോട്ടി പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ച്‌ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ റഫീഖ്‌ പള്ളിയാലി, അൽ ഖോർ ഏരിയ കെഎംസിസി ട്രഷറർ പ്രശാന്ത്‌ കാവാത്തിക്കുളം, ഇബ്രാഹിം കല്ലിങ്ങൽ,ഷാഹിദ്‌ കോട്ടക്കൽ എന്നിവർ ശിഹാബ്‌ തങ്ങൾ അനുസ്മരണം നടത്തി. നസീഫ്‌ ഇരിമ്പിളിയം അദ്ധ്യക്ഷനായിരുന്നു. അബൂബക്കർ തയ്യിൽ ,ഫൗസി കോട്ടക്കൽ , ഷംസു കാക്കൻചിറ,നാസർ കാരക്കാടൻ,റഊഫ്‌ കോട്ടക്കൽ,ഷാഫി മാറാക്കര,ഷുഐബ്‌ കാട്ടികുളങ്ങ, ജാബിർ കൈനിക്കര തുടങ്ങിയവർ സംസാരിച്ചു.

കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച SSP മെഗാ സീറോ ബാലൻസ് ചലഞ്ച്‌ വിജയികൾക്കുള്ള സമ്മാനങ്ങൾ ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി അലിമൊറയൂർ, ജില്ലാ കെഎംസിസി സെക്രട്ടറി ഷംസീർ മാനു, ജില്ലാ എസ്‌ എസ്പി ചെയർമാൻ മുസ്ഥഫ പിസി, ജനറൽകൺവീനർ നസറുദ്ധീൻ , ജില്ലാ മീഡിയ വിംഗ്‌ ചെയർമാൻ മദനി വളാഞ്ചേരി, ഷബീർ
തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News