Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കെ.എം.സി.സി. ഖത്തർ വുമൺസ് വിംഗ് ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

February 21, 2024

news_malayalam_kmcc_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റിയുടെ വുമൺസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഹെർ ഇംപാക്ട്' ലീഡർഷിപ്പ് ക്യാമ്പ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. ഖത്തറിലെ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിൽ നേതൃത്വം വഹിക്കുന്ന വനിതകൾക്കായിരുന്നു ക്യാമ്പ്. പ്രശസ്ത ട്രൈനർ ഡോ. ഇസ്മായിൽ മരിതേരി ക്യാമ്പിന് നേതൃത്വം നൽകി. 

വുമൺസ് വിംഗ് പ്രസിഡന്റ് സമീറ നാസർ അദ്ധ്യക്ഷനായിരുന്നു.കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, വുമൺസ് വിംഗ് ഉപദേശക സമിതി ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.. ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും, ട്രഷറർ സമീറ അൻവർ സാദത്ത് നന്ദിയും പറഞ്ഞു. 
ഖത്തറിലെ പ്രവാസി വനിതകൾക്ക് വുമൺസ് വിംഗുമായി kmccqstatewomen@gmail.com എന്ന ഇ മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News