Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
‘റമളാൻ മുഹബ്ബത്ത്' സ്നേഹ സംഗമം സംഘടിപ്പിച്ചു

March 17, 2024

news_malayalam_kmcc_updates

March 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ മുഹബ്ബത്ത് സ്നേഹ സംഗമം സംഘടിപ്പിച്ചു. അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംസ്ഥാന കൗൺസിലർമാർ, ജില്ലാ, മണ്ഡലം, ഏരിയ, മുനിസിപ്പൽ, പഞ്ചായത്ത് കമ്മറ്റികൾക്കും സബ് കമ്മറ്റികൾക്കും പരിപാടിയിൽ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു.

തുമാമയിലെ കെ.എം.സി.സി. ഹാളിൽ നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അദ്ധ്യക്ഷതയിൽ ഉപദേശക സമിതി ആക്ടിംഗ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ജസീൽ വ്രതാനുഷ്ഠാനം മുൻ നിർത്തിയുള്ള ആരോഗ്യ ബോധവൽക്കരണ പ്രഭാഷണം നടത്തി. ട്രൂപാത്ത് ജനറൽ കൺവീനർ ഡോ. കെ.എം. ബഹാഉദ്ദീൻ ഹുദവി റമദാൻ സന്ദേശം നൽകി. ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, അമേരിക്കൻ ഹേസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ഷെബീൻ സംസാരിച്ചു. 

സലീം റഹ്മാനി ഖിറാഅത്ത് നിർവഹിച്ചു. ഉപദേശക സമിതി അംഗങ്ങൾ, സംസ്ഥാന, ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അബൂബക്കർ പുതുക്കുടി, അജ്മൽ നബീൽ, അശ്റഫ് ആറളം, താഹിർ താഹാ കുട്ടി, വി.ടി.എം. സ്വാദിഖ്, സൽമാൻ എളയടം, ഷമീർ പട്ടാമ്പി, ഫൈസല്‍ മാസ്റ്റർ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍ എന്നിവർ സ്നേഹസമ്മാന വിതരണത്തിന് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News