Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ കെ.എം.സി.സി ഗ്രീൻ ടീൻസ് മീറ്റ് ആൻഡ് ഗ്രീറ്റിന് ഉജ്ജ്വല സമാപനം 

February 05, 2024

news_malayalam_kmcc_meet_and_greet_in_qatar

February 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പ്രവാസി വിദ്യാർത്ഥികൾക്ക് സർഗാത്മകവും പഠനാനുബന്ധവുമായ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ ആവശ്യമായ അവസരങ്ങൾ നൽകണമെന്ന് കെ.എം.സി.സി. ഖത്തർ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി അഭിപ്രായപ്പെട്ടു. മികവുറ്റ സ്ഥാപനങ്ങളിൽ തുടർ പഠനത്തിനായി പ്രവേശനം ലഭിക്കാനും പ്രവാസി വിദ്യാർഥികൾ ജാഗ്രതയോടെ ശ്രമങ്ങൾ നടത്തണമെന്നും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. 

 കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്‌ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, അഡ്വ. നജ്‌മ തബ്ഷീറ എന്നിവർ മുഖ്യാതിഥികളായിരുന്നു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഗ്രീൻ ടീൻസ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രഖ്യാപനം കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് നിർവഹിച്ചു. ട്രഷറർ പി.എസ്.എം ഹുസൈൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, ഗ്രീൻ ടീൻസ് മെമ്പർമാരായ ആയിഷ വെങ്ങശ്ശേരി, മുഹമ്മദ് ഇർഫാൻ, മിൻഹ ഫാത്തിമ, ഗ്രീൻ ടീൻസ് പ്രഥമ കമ്മിറ്റി ഭാരവാഹി ആയിരുന്ന ഫാത്തിമ തസ്‌നീം എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ റഹീം പാക്കഞ്ഞി, അഷ്‌റഫ് ആറളം, താഹിർ താഹക്കുട്ടി, ഷമീർ പട്ടാമ്പി, സൽമാൻ എളയടം, അജ്മൽ നബീൽ, ഷംസുദ്ധീൻ വാണിമേൽ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ ജില്ലാ, ഏരിയ, മണ്ഡലം, സബ് കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ, പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്തു. ചെയർമാൻ പി.ടി ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി സ്വാഗതവും ഉബൈദ് കുയ്യന നന്ദിയും പറഞ്ഞു. 

നേരത്തെ നടന്ന ആദ്യ സെഷനിൽ 'കുടുംബം അറിയേണ്ടത്' എന്ന വിഷയത്തിൽ പ്രമുഖ പരിശീലകനും സ്റ്റോറി ടെല്ലറുമായ നിസാർ പട്ടുവം, പാരന്റിങ് സെഷനിൽ പി.കെ ഹാഷിർ എന്നിവർ സംവദിച്ചു. കെ.എം.സി.സി. ഖത്തർ സംസ്ഥാന സെക്രട്ടറി ഫൈസൽ കേളോത്ത് പരിപാടി ഉദ്‌ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് ആക്റ്റിംഗ് ചെയർമാൻ എസ്‌.എ.എം. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, വി.ടി.എം സാദിഖ്, ഗ്രീൻ ടീൻസ് ഫൗണ്ടർ ചെയർമാൻ ഇല്യാസ് മാസ്റ്റർ, സഹ്‌വ സൽമാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് റാഫി നരണിപ്പുഴ സ്വാഗതവും റയീസ് എം.ആർ. നന്ദിയും പറഞ്ഞു. കുട്ടികൾക്കായി നടത്തിയ വിവിധ ആക്ടിവിറ്റീസ്, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരം എന്നിവ ശ്രദ്ധേയമായി. കെ.എം.സി.സി അൽ ഖോർ കമ്മിറ്റി നേതാക്കളായ ഹംസ. യു, സിദീഖ് വി, ശംസുദ്ധീൻ ചെമ്പൻ, പ്രശാന്ത് കോട്ടക്കൽ, ഗ്രീൻ ടീൻസ് ഭാരവാഹികളായ സഗീർ ഇരിയ, അഷ്‌റഫ് റയ്യാൻ, അമീർ അബ്ദുൽ കാദർ കുഞ്ഞു, നിഹാദ് മണിയൂർ, ഹസീബ് കബീർ, ബഷീർ കരിയാട്, മുഹമ്മദ് മങ്ങലാട്, മഹ്ഫിൽ താമരശ്ശേരി, അൽതാഫ് മണിയൂർ, ഷഹിയ എ.കെ, അബ്ദുസ്സമദ്‌ തൃശൂർ, ബഷീർ കൊടക്കാട്, മുഹമ്മദ് സാഹിർ, മുഹമ്മദ് റഫീക്ക്, മുഹമ്മദ് അലി പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News