Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ കിന്റര്‍ഗാര്‍ട്ടനുകളില്‍ ഈ വര്‍ഷം മുതല്‍ മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും

January 01, 2024

news_malayalam_new_rules_in_qatar

January 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ കിന്റര്‍ഗാര്‍ട്ടനുകളില്‍ മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനം. ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ കിന്റര്‍ഗാര്‍ട്ടനുകളില്‍ ചേരുന്നതിന് മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇബ്രാഹിം സാലിഹ് അല്‍ നുഐമി വ്യക്തമാക്കി. 

കഴിഞ്ഞവര്‍ഷം രാജ്യത്തെ മൂന്ന് കിന്റര്‍ഗാര്‍ട്ടനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇത് വിജയമായതിന് പിന്നാലെയാണ് എല്ലാ കിന്റര്‍ഗാര്‍ട്ടനുകളിലും മൂന്ന് വയസ്സുമുതലുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന് പ്രാദേശിക അറബിക് ദിനപത്രം അരായഹ് റിപ്പോര്‍ട്ട് ചെയ്തു. 63 കിന്റര്‍ഗാര്‍ട്ടനുകളാണ് നിലവില്‍ ഖത്തറിലുള്ളത്. 

അതേസമയം ഖത്തര്‍ വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നതാണെന്നും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുമെന്നും അല്‍ നുഐമി കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News