Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കിഡ്‌സ് എക്‌സ്‌പോ 2024 വെബ്‌സൈറ്റ് പുറത്തിറക്കി

January 02, 2024

news_malayalam_event_updates_in_qatar

January 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കിഡ്‌സ് എക്‌സ്‌പോ 2024 വെബ്‌സൈറ്റ് പുറത്തിറക്കിയതായി ദാർ അൽ ഷാർഖ് ഗ്രൂപ്പ് അറിയിച്ചു. ഖത്തറിൽ ആദ്യമായാണ് അൽ ഷാർഖ് മീഡിയ മാനേജ്‌മെന്റ് കമ്പനി കിഡ്‌സ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 2024 നവംബർ 20 മുതൽ നവംബർ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (DECC) എക്സ്പോ നടക്കുക. എക്സ്പോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് www.kidsexpo.qa എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാമെന്നും സംഘാടകർ വ്യക്തമാക്കി. 

കുട്ടിക്കാലത്തെ പരിചരണവും വികസനവും പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കാനും, വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും ഉയർത്തിക്കാട്ടാനുമാണ് എക്സ്പോ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, വിനോദം തുടങ്ങി 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും എക്സ്പോയിൽ പ്രദർശിപ്പിക്കും. സർക്കാർ ഏജൻസികളുടെയും ആരോഗ്യം, വിനോദം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെയും ശ്രദ്ധ ആകർഷിക്കാനും സംഘടകർ ലക്ഷ്യമിടുന്നുണ്ട്.

കുട്ടികളെ പിന്തുണയ്ക്കാനും പരിപാലിക്കാനും താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾക്ക് പങ്കാളിത്തത്തിനായി ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്നും, ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങളും നൂതന ഉൽപ്പന്നങ്ങളും നൽകാൻ ആഗ്രഹിക്കുന്ന നിരവധി സ്ഥാപനങ്ങളെ ഇവന്റ് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഘടകർ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News