Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂര്‍ മാട്ടൂല്‍ കൂട്ടം ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി 

April 09, 2024

news_malayalam_kannur_mattor_koottam_iftar_in_qatar

April 09, 2024

ന്യൂസ്റൂം ബ്യുറോ 

ദോഹ : ഖത്തറിലെ കണ്ണൂര്‍ മാട്ടൂല്‍ നിവാസികളുടെ കൂട്ടായ്മയായ 'മാട്ടൂല്‍ കൂട്ടം' ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കബീര്‍ കരിപ്പ് ഇഫ്താര്‍ സന്ദേശം നല്‍കി.

സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലേറെ പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.സുബൈര്‍ മുട്ടോന്‍, മഹമൂദ് മാട്ടൂല്‍, ഇബ്രാഹിം കുട്ടി വി പി, ഹസനത്ത് വി ആര്‍, സുബൈര്‍ കെ വി കെ, സലിം മുട്ടോന്‍, ഫായിസ് റഹീം, ലത്തീഫ് വി, മുഹമ്മദലി തെക്കുമ്പാട്, മഹ്‌റൂഫ് കരിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി ഒരുക്കിയ ഇസ്ലാമിക് ക്വിസ് മത്സരം കെ കെ മുനീര്‍ നിയന്ത്രിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ അത്താഉള്ളയുടെ  നേതൃത്വത്തില്‍ വിതരണം ചെയ്തു.
 
ഷൗക്കത്ത് കെ വി, ഷാഹിന്‍ പനക്കട, ഫവാസ് വിപികെ, നസീഫ് മുട്ടോന്‍, സമീല്‍ ഇബ്രാഹീം, സജില്‍ സാദിക്കലി, ഹനീഫ് വി, റിയാസ് പിപി, അബ്ദു, യാസീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇഫ്താറിന്റെ മുഖ്യ ആകര്‍ഷകമായ കണ്ണൂര്‍ പലഹാരങ്ങള്‍ മാട്ടൂല്‍ നിവാസികളായ കുടുംബിനികള്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊണ്ടുവരികയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News