Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രമുഖ പാൽ ഉൽപന്ന കമ്പനിയിൽ നിരവധി ഒഴിവുകൾ

August 23, 2023

August 23, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്

ഖത്തറിലെ പാൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുണ്ട്.

1) സെയിൽസ് സൂപ്പർവൈസർ 

 ഫാസ്റ്റ് മൂവിങ് കൺസ്യുമർ ഗുഡ്സ് കമ്പനിയിൽ(FMCG)        സൂപ്പർവൈസറി ജോലിയിൽ കുറഞ്ഞത് 4 വർഷമെങ്കിലും പ്രവർത്തി പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്.ഫുഡ് ആൻഡ് ബീവറേജ്(F&B) മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന.

2) വാൻ സെയിൽസ്മാൻ

ഹൈസ്കൂൾ യോഗ്യതയും ചിൽഡ് ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.ഹെവി ഡ്രൈവിങ് ലൈസൻസ് നിർബന്ധം. 

3) സെയിൽസ് സപ്പോർട്ട് സൂപ്പർവൈസർ 

ബിരുദവും FMCG രംഗത്ത് കുറഞ്ഞത് മൂന്ന് വർഷം സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്ത് പരിചയവുമുണ്ടാകണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

4) ബ്രാഞ്ച് അക്കൗണ്ടന്റ് 

ബിരുദവും FMCG മേഖലയിൽ ഫിനാൻസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 5 വർഷം പ്രവർത്തി പരിചയവുമുണ്ടായിരിക്കണം.

മാറ്റം അനുവദിക്കുന്ന(എൻ.ഒ.സി) വിസയുള്ള പ്രവാസികൾക്ക് അപേക്ഷിക്കാം.ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.അറബ് ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.

ബയോഡാറ്റകൾ അയക്കാം - fmcg39@gmail.com  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

 


Latest Related News