Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ജാസിം ആൻഡ് ഹമദ് ബിൻ ജാസിം ചാരിറ്റബിൾ ഫൗണ്ടേഷൻ പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌തു 

March 14, 2024

news_malayalam_new_rules_in_qatar

March 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ജാസിം ആൻഡ് ഹമദ് ബിൻ ജാസിം ചാരിറ്റബിൾ ഫൗണ്ടേഷൻ പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്‌തു. അറബിയിലും ഇംഗ്ലീഷിലും പുതിയ വെബ്‌സൈറ്റ് ലഭ്യമാണ്. പുതിയ വെബ്‌സൈറ്റിൽ ഓർഗനൈസേഷൻ്റെ പ്രവർത്തനങ്ങളും പ്രോജക്‌റ്റുകളും കൂടുതൽ സുഗമമായി അവതരിപ്പിക്കും.

ഡിജിറ്റൽ പരിവർത്തന വിഷയത്തിലെ ദ്രുതഗതിയിലുള്ള വികസനത്തിന് ഫൗണ്ടേഷൻ്റെ വെബ്‌സൈറ്റ് വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജാസിം ആൻഡ് ഹമദ് ബിൻ ജാസിം ചാരിറ്റബിൾ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ സഈദ് മുദാകർ അൽ ഹജ്‌രി പറഞ്ഞു. പുതിയ വെബ്‌സൈറ്റിലൂടെ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടുകയും ലോകമെമ്പാടുമുള്ള ദരിദ്ര സമൂഹങ്ങൾക്കായി കൂടുതൽ സമഗ്രവും ആധുനികവുമായ രീതിയിൽ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. 

അറബിയിലും ഇംഗ്ലീഷിലും വെബ്‌സൈറ്റ് ലഭ്യമാക്കുന്നത് പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ എല്ലാ വിഭാഗത്തിലേക്ക് എത്തിച്ചേരുന്നതിനും, അവർക്ക് ഫൗണ്ടേഷനെ പരിചയപ്പെടുത്തുന്നതിനും നേട്ടമാകുമെന്ന് അൽ ഹജ്‌രി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News