Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജപ്പാൻ എയർലൈൻസ് ഹനേദ-ദോഹ റൂട്ടിൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു

December 09, 2023

Malayalam_Qatar_News

December 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2024 മാർച്ച് 31 മുതൽ ഹനേദ-ദോഹ റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ജപ്പാൻ എയർലൈൻസ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ജാപ്പനീസ് എയർലൈൻസിന്റെ ആദ്യ വിമാനമാണിത്. ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വളർത്തിയെടുക്കുകയും, സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനും സംഭാവന നൽകുകയും, സാമൂഹികവും സാമ്പത്തികവുമായ മൂല്യം സൃഷ്ടിക്കുകയാണ് ജപ്പാൻ എയർലൈൻസ് ഗ്രൂപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹനേദ-ദോഹ റൗണ്ട് ട്രിപ്പിന് 4375 ഖത്തർ റിയാൽ മുതലാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഹനേദയിൽ നിന്ന് രാത്രി 10:50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4:40ന് ദോഹയിലെത്തും. ദോഹയിൽ നിന്ന് രാവിലെ 7:15ന് പുറപ്പെടുന്ന വിമാനം രാത്രി 11:55നാണ് ഹനേദയിലെത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News