Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം: ഗസയിൽ വെടിനിർത്തലും അടിയന്തര സഹായവും അനുവദിക്കണമെന്ന് ഖത്തർ

October 25, 2023

news_malayalam_israel_hamas_attack_updates

October 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ആവശ്യങ്ങൾ പുതുക്കി ഖത്തർ. എല്ലാ സിവിലിയൻ തടവുകാരെയും ഉടൻ മോചിപ്പിക്കാനും, ഗസ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കാനും,  മാനുഷിക സഹായത്തിനായി സുരക്ഷിത ഇടനാഴികൾ തുറക്കാനും ഖത്തർ ആവശ്യപ്പെട്ടു.

ഗസ മുനമ്പിലെ ഗുരുതരമായ സംഭവവികാസങ്ങളിൽ ഖത്തറിന് അഗാധമായ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ (ട്വിറ്റർ) പറഞ്ഞു. ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

 

അതേസമയം, ഇസ്രായേൽ തുടരുന്ന യുദ്ധത്തിനും ക്രൂരമായ ആക്രമണങ്ങൾക്കുമെതിരെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയും ആഞ്ഞടിച്ചു​. 

അന്താരാഷ്​ട്ര മര്യാദകളെല്ലാം ലംഘിച്ച്​ ഇസ്രായേൽ നടത്തുന്ന ആ​ക്രമണങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഖത്തർ സന്ദർശിച്ച തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്​.

മുഴുവൻ മേഖലയെയും കുഴപ്പത്തിലെത്തിക്കുന്നത്​ അസഹനീയമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും, എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോടും അന്താരാഷ്​​ട്ര സമൂഹങ്ങളോടും ആവശ്യപ്പെട്ടു.

കൂടാതെ, ലോകത്ത് സമാധാനം സ്​ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ തുടരുകയാണെന്നും, ഹമാസ്​ തടവിലാക്കിയ ബന്ദികളുടെ മോചനത്തിൽ കൂടുതൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്​തമാക്കി​.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനത്തിനുമായി ഖത്തർ ശ്രമിക്കു​മ്പോൾ ഇസ്രായേലിന്റെ ചില പ്രസ്​താവനകൾ നിരാശപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News