Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമാസിന്റെ ആക്രമണം വെറുതെ ഉണ്ടായതല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ,ആക്രമണത്തെ ന്യായീകരിക്കുന്ന ഗുട്ടറസ് രാജി വെക്കണമെന്ന് ഇസ്രായേൽ

October 25, 2023

news_malayalam_israel_hamas_attack_opinion

October 25, 2023

ന്യൂസ്‌റൂം ഡെസ്ക് 

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യാനുള്ള പ്രചാരണത്തിന് അനുകൂലിക്കുന്ന യുഎൻ സെക്രട്ടറി ജനറൽ യുഎന്നിനെ നയിക്കാൻ യോഗ്യനല്ലെന്നും എർദാൻ പറഞ്ഞു.

"ഉടൻ രാജിവയ്ക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. ഇസ്രായേൽ പൗരന്മാർക്കും ജൂതജനങ്ങൾക്കും നേരെ നടന്ന ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ ന്യായീകരണമോ അർത്ഥമോ ഇല്ല."- എർദാൻ വ്യക്തമാക്കി.

ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെലംഘനത്തെക്കുറിച്ച് അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം ആശങ്ക ഉന്നയിച്ചിരുന്നു. ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കഴിഞ്ഞ 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നതെന്നും യു.എൻ സുരക്ഷ സമിതിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ അദ്ദേഹം തുറന്നടിച്ചു.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് മുകളിൽ ആയുധങ്ങൾ ഉപയോഗിച്ച് പോരാട്ടം നടത്താൻ ഒരാൾക്കും അവകാശമില്ലെന്നും ഗുട്ടറസ് ഓർമിപ്പിച്ചു. 

"ഗാസയിൽ നടക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് എനിക്ക് അഗാധമായ ഉത്കണ്ഠയുണ്ട്. ഒരു സായുധ പോരാട്ടത്തിലെ ഒരു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അതീതരല്ല."- സുരക്ഷാ കൗൺസിൽ സെഷനിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം.

ഹമാസ് ഭീകരർ നുഴഞ്ഞുകയറ്റം നടത്താൻ പദ്ധതിയിടുന്നതിന് മുൻപ് ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കി. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്. ഇസ്രായേൽ-ഹമാസ് യുദ്ധം ഗാസയിൽ സംഘർഷത്തിലേക്ക് നീങ്ങുന്നതിൽ ലോകം  ആശങ്കയിലാണ്

ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തി. ഗാസയിലെ 2.3 ദശലക്ഷം നിവാസികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണം തടഞ്ഞു. ചില സഹായങ്ങൾ ഗാസയിലേക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും, അവശ്യമായതിനേക്കാൾ കുറഞ്ഞ അളവാണ് വിതരണം ചെയ്തത്.

അതേസമയം ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ച് ഇസ്രയേൽ. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News