Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇസ്രയേലിനൊപ്പം; ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തെ ഇന്ത്യ അപലപിച്ചു

October 07, 2023

Malayalam_News_Qatar

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തെ അപലപിച്ച് ഇന്ത്യ. തീവ്രവാദി ആക്രമണം ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ദുര്‍ഘടസമയത്ത് ഇസ്രയേലിനൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. അക്രമണത്തില്‍ ഇസ്രയേലിന് ഇന്ത്യ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ഇരകളായ നിരപരാധികളുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും എക്‌സില്‍ പ്രധാനമന്ത്രി കുറിച്ചു. ഗസ മേഖലയില്‍ തുടരുന്ന സംഘര്‍ഷം കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Deeply shocked by the news of terrorist attacks in Israel. Our thoughts and prayers are with the innocent victims and their families. We stand in solidarity with Israel at this difficult hour.

— Narendra Modi (@narendramodi) October 7, 2023

 

ഇസ്രയേലിലുള്ളവര്‍ സുരക്ഷിത സ്ഥാനത്ത് തുടരണം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം ഉള്‍പ്പെടെയുള്ള ജാഗ്രതാ മുന്നറിയിപ്പാണ് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറും ഇമെയിലും നല്‍കിയിട്ടുണ്ട്. മലയാളികളായ നിരവധിപേര്‍ ഉള്‍പ്പെടെ 20000ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ഉള്ളത് എന്നാണ് പ്രാഥമിക കണക്ക്. അതിനാല്‍ മലയാളത്തിലും വിവിധ ഇന്ത്യന്‍ ഭാഷകളിലും എംബസി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷം തുടരുന്നതിനാല്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതും നാട്ടിലേക്ക് മടക്കി അയക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യ ഉടന്‍ നടപടി സ്വീകരിക്കാനാണ് സാധ്യത. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News