Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിലെ ഖത്തർ വിദ്യാഭ്യാസ സ്ഥാപനം  ഇസ്രായേൽ തകർത്തു

October 11, 2023

news_malayalam_israel_hamas_attack_updates

October 11, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഗാസയിലെ ഖത്തർ എജ്യുക്കേഷൻ എബവ് ഓൾ (ഇഎഎ) ഫൗണ്ടേഷന്റെ അൽ ഫഖൂറ ഹൗസ് തകർന്നതായി അധികൃതർ അറിയിച്ചു.

“അൽ റിമാലിന്റെ തെക്കൻ ഭാഗത്തുള്ള ഇഎഎയുടെ അൽ ഫഖൂറ ഹൗസ് ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ തകർന്നു. ഗാസയിലെ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതമായ ഇടമായിരുന്നു അൽ ഫഖൂറ ഹൗസ്,” എന്നും ഇഎഎ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ അറിയിച്ചു.

 

2009ൽ സ്ഥാപിച്ച അൽ ഫഖൂറ, ജബലിയ അഭയാർത്ഥി ക്യാമ്പിലെ ഒരു സ്കൂളിന്റെ പേരിലാണ് അറിയപ്പെടുന്നത്. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) യുടെ കീഴിലുള്ള ഈ സ്കൂൾ, ഇസ്രായേലിലിന്റെ ആക്രമണങ്ങളിൽ നിന്നുള്ള അഭയകേന്ദ്രമായും പൊതുജനങ്ങൾ ഉപയോഗിച്ചിരുന്നു.

ഇഎഎയുടെ സ്ഥാപക ഷെയ്ഖ മോസ ബിൻത് നാസർ, തകർന്ന അൽ ഫഖൂറ കെട്ടിടത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലും പങ്കു വെച്ചിട്ടുണ്ട്. 'വിദ്യാഭ്യാസം ഇല്ലാതാക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ് എന്ന തലക്കെട്ടോടെയാണ് ചിത്രം ഷെയ്ഖ മോസ പോസ്റ്റ് ചെയ്തത്‌.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV
 


Latest Related News