Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇശൽ വസന്തം പ്രോമോ വീഡിയോ ദോഹയിൽ പ്രകാശനം ചെയ്തു

January 21, 2024

news_malayalam_event_updates_in_qatar

January 21, 2024

ന്യൂസ്‌റൂം ഡെസ്ക്

ദോഹ: മാപ്പിളപ്പാട്ട് മേഖലയിലെ  പ്രശസ്തരായ പഴയ കാല ഗാനരചയിതാക്കളെയും ഗായകരെയും സംഗീത സംവിധായകരെയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന ഇശൽ വസന്തം ടി.വി പരിപാടിയുടെ പ്രോമോ വീഡിയോ ദോഹ സൈത്തൂൻ റസ്റ്റോറൻറ് ഹാളിൽ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും, അലി ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറുമായ കെ. മുഹമ്മദ് ഈസ പ്രകാശനം ചെയ്തു. ഇശൽ വസന്തം പ്രോഗ്രാം സാരഥികളായ ഷമീർ ഷർവാനി, ഫൈസൽ എളേറ്റിൽ,  ജ്യോതി വെള്ളല്ലൂർ എന്നിവർ സംബന്ധിച്ചു.

ദോഹയിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രഗത്ഭ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

മാപ്പിളപ്പാട്ട് സംഗീത മേഖലയിൽ മികച്ച ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ സംഗീതാനുഭവങ്ങൾ പുതിയ തലമുറക്കു പകർന്ന് നൽകാനുമായി ആരംഭിക്കുന്ന സംഗീത പരമ്പരയിലൂടെ മൺമറഞ്ഞുപോയ പ്രശസ്തരായ ഗാനരചയിതാക്കൾ,  സംഗീത സംവിധായകർ, ഗായകർ എന്നിവരുടെ ജീവിതവും കാലഘട്ടവും ഓർത്തെടുക്കുന്നതാണ് ഇശൽ വസന്തം.

2024 ഏപ്രിൽ മാസം മുതൽ പ്രമുഖ ടെലിവിഷൻ ചാനലിൽ ആഴ്ചയിൽ രണ്ട് എപ്പിസോഡുകളിലായി പരിപാടി സംപ്രേഷണം ചെയ്യുമെന്ന്  ഇശൽ വസന്തം ടീം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News