Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്: ഇറാഖി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

January 30, 2024

news_malayalam_sports_news_updates

January 30, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

ദോഹ: ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇറാഖി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇറാഖ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായ ജീസസ് കാസസുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

 

കഴിഞ്ഞ ദിവസത്തെ റൗണ്ട് ഓഫ് 16 മത്സരത്തില്‍ ജോര്‍ദാനോട് ഇറാഖ് 3-2 ന് പരാജയപ്പെട്ടിരുന്നു. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇറാഖി മാധ്യമ പ്രവര്‍ത്തകരും കോച്ചും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രസ്മീറ്റ് ഹാളിന് പുറത്തും കോച്ചും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാഖ് ടീമിന്റെ കോച്ചായ കാസസ്, സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചതെന്നാണ് വിവരം. ടീമിന്റെ പരാജയത്തില്‍ കോച്ചിനെ മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയതും വാക്കുതര്‍ക്കത്തിനിടയാക്കി.

അതേസമയം മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റത്തെ അപലപിച്ച് എഎഫ്‌സിയും ഇറാഖ് ഫുട്‌ബോള്‍ അസോസിയേഷനും രംഗത്തെത്തി. അനിയന്ത്രിതവും ആക്രമണാത്മകവുമായ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇരുവരും അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News