Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അന്താരാഷ്ട്ര ഭക്ഷ്യ മേളയ്ക്ക് ഖത്തറില്‍ തുടക്കമായി

February 08, 2024

news_malayalam_international_food_festival_in_qatar

February 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ പതിമൂന്നാമത് അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. അല്‍ ബിദ പാര്‍ക്കിലെ ദോഹ എക്‌സ്‌പോ 2023 വേദിയിലാണ് ഫുഡ് ഫെസ്റ്റ് നടക്കുന്നത്. കഴിഞ്ഞദിവസം (ഫെബ്രുവരി 7) വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ഫെസ്റ്റിവല്‍ ഫെബ്രുവരി 17 വരെ തുടരും. ഫാമിലി സോണില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റില്‍ പ്രശസ്തമായ റസ്റ്റോറന്റുകള്‍, പ്രദേശിക, അന്തര്‍ദേശീയ ഷെഫുകളുടെ തത്സമയ പാചക പ്രദര്‍ശനങ്ങള്‍, മാസ്റ്റര്‍ ക്ലാസുകള്‍, പാചക മത്സരങ്ങള്‍ എന്നിവയും നടക്കും. 

വിവിധ രാജ്യങ്ങളിലെ വിഭവങ്ങള്‍ ആസ്വദിക്കാനും കഴിയുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തര്‍ ടൂറിസമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സന്ദര്‍ശകര്‍ക്കായി തത്സമയ വിനോദ പരിപാടികളും കരിമരുന്ന് പ്രകടനങ്ങളും ഒരുക്കും. പ്രവേശനം സൗജന്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News