Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ രാജ്യാന്തര കലാമേളയ്ക്ക് ദോഹ എക്‌സ്‌പോയില്‍ തുടക്കമായി

November 21, 2023

news_malayalam_qatar_expo_updates

November 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ആകര്‍ഷകമായ കലാസൃഷ്ടികളുടെ പ്രദര്‍ശനവുമായി ഖത്തര്‍ അന്താരാഷ്ട്ര കലാ മേളയുടെ അഞ്ചാം പതിപ്പിന് ദോഹ എക്‌സ്‌പോ 2023ല്‍ കഴിഞ്ഞദിവസം തുടക്കമായി. മാപ്‌സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയും ദോഹ എക്‌സ്‌പോയുടെ പങ്കാളിത്തത്തോടെയും കത്താര കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് മേള സംഘടിപ്പിക്കുന്നത്. മാപ്‌സ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് രശ്മി അഗര്‍വാളിന്റെ സാന്നിധ്യത്തില്‍ കത്താര ജനറല്‍ മാനേജര്‍ ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 300 കലാകാരന്‍മാര്‍ മേളയില്‍ പങ്കെടുക്കും. നവംബര്‍ 25 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ രാവിലെ 10 മണിമുതല്‍ രാത്രി പത്ത് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കലാ-സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. നവംബര്‍ 22ന് രാവിലെ 10 മുതല്‍ 12 വരെ പാനല്‍ ചര്‍ച്ചയും ഉച്ച കഴിഞ്ഞ് 2 മണിമുതല്‍ 4 വരെ കലാ സമ്മേളനവും സംഘടിപ്പിക്കും. നവംബര്‍ 25ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന അവാര്‍ഡ് നൈറ്റോടെ മേള സമാപിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News