Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ അന്താരാഷ്ട്ര കാർഷിക പ്രദർശനം ഫെബ്രുവരി 21 മുതൽ 

February 19, 2024

news_malayalam_event_updates_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 11-ാമത് ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനം (അഗ്രിറ്റ്ക്യു) 2024 ഫെബ്രുവരി 21 (ബുധനാഴ്ച) മുതൽ ആരംഭിക്കും. ദോഹ എക്‌സ്‌പോയിലാണ് പ്രദർശനം. പ്രാദേശികവും അന്തർദേശീയവുമായ നിരവധി കാർഷിക സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തത്തോടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27 വരെ പ്രദർശനം ഉണ്ടാകും. 

ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ പ്രദർശിപ്പിച്ചും ഖത്തറിൻ്റെ കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ പര്യവേക്ഷണം ചെയ്തും പ്രാദേശിക കർഷകരെയും കാർഷിക ഉൽപന്നങ്ങളെയും പിന്തുണയ്ക്കുകയാണ് പ്രദർശനം ലക്ഷ്യമിടുന്നത്. ഖത്തറിലെ കാർഷിക, സാങ്കേതിക നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും പങ്കെടുക്കുന്ന രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രദർശനം സഹായിക്കും. 

അതേസമയം, കാർഷിക, മൃഗ, വിദ്യാഭ്യാസ, വിനോദ മേഖലകൾ ഉൾക്കൊള്ളുന്ന വിവിധ പ്രവർത്തനങ്ങളും പരിപാടികളും കാർഷിക പ്രദർശനത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News