Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ഇനി വാണിജ്യ സ്ഥാപനങ്ങളുടെ സമഗ്ര വിവരങ്ങള്‍ ബിസിനസ് മാപ്പ് പോര്‍ട്ടലില്‍ ലഭിക്കും

November 09, 2023

news_malayalam_development_updates_in_qatar

November 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ വാണിജ്യസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും സമഗ്ര വിവരങ്ങള്‍ അടങ്ങിയ ഖത്തര്‍ ബിസിനസ് മാപ്പ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംരഭകര്‍ക്കും ഉപയോക്താക്കള്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ സമഗ്ര വിവരങ്ങളടങ്ങിയ പോര്‍ട്ടലിനാണ് വാണിജ്യ, വ്യവസായ മന്ത്രാലയങ്ങള്‍ തുടക്കമിട്ടത്. പോര്‍ട്ടലിലൂടെ ഉപയോക്താക്കള്‍ക്ക് വാണിജ്യസ്ഥാപനങ്ങളുടെ സമഗ്ര വിവരങ്ങള്‍ ഇനി മുതല്‍ ലഭിക്കും. 

സംരംഭകര്‍ക്ക് ഉപഭോക്താക്കളിലേക്ക് വേഗമെത്താനും വാണിജ്യ പദ്ധതി തുടങ്ങാന്‍ മികച്ച ലൊക്കേഷന്‍ കണ്ടെത്തുന്നതിനും സൈറ്റ് വിശകലനം ചെയ്യാനും പ്രദേശത്ത് വാണിജ്യ പദ്ധതിക്കുള്ള സാധ്യത അളക്കുന്നതിനും ഖത്തര്‍ ബിസിനസ് മാപ്പ് പോര്‍ട്ടല്‍ സഹായകമാണെന്ന് വാണിജ്യ റജിസ്ട്രേഷന്‍-ലൈസന്‍സ് വകുപ്പ് ഡയറക്ടര്‍ അയെദ് അല്‍ ഖഹ്താനി വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. 

മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ച് വാണിജ്യ സ്ഥാപനങ്ങളുടെ രേഖകളും ആധികാരികതയും ലൈസന്‍സും ഉപയോക്താക്കള്‍ക്ക് പരിശോധിക്കാനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള നിക്ഷേപ ഇന്‍സന്റീവുകളുടെ സമഗ്ര ഡേറ്റാബേസ് കൂടിയാണിത്. ലഭ്യമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍, സ്ഥാപനങ്ങള്‍, ലൈസന്‍സുകള്‍ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും പോര്‍ട്ടലില്‍ നിന്നും ലഭിക്കും. കൃഷി, വ്യവസായം തുടങ്ങി വിപണികള്‍ക്ക് ആവശ്യമായ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരങ്ങളും പോര്‍ട്ടലിലുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News