Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിൽ; ​അമീറുമായി കൂടിക്കാഴ്ച നടത്തും

February 14, 2024

news_malayalam_officials_visiting_qatar

February 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് (​ബു​ധ​നാ​ഴ്ച) ഖ​ത്ത​റി​ൽ. ദുബായിൽ​ നി​ന്നെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ര​ണ്ടു ദി​വ​സം ​ഖ​ത്ത​റി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തുമെന്നാണ് സൂചന. ഖത്തർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അൽ താനി, മ​റ്റു ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഖത്തറില്‍ തടവിലാക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചതില്‍ നരേന്ദ്രമോദി നേരിട്ട് ഖത്തറിലെത്തി അമീറിന് നന്ദി അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര അറിയിച്ചിരുന്നു. 

2016 ജൂ​ണി​ലെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ദോ​ഹ​യി​ലെ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് വ​ര​വേ​ൽ​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ പ​റ​ഞ്ഞു. ‘പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം പ്ര​വാ​സി​ക​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. ച​രി​ത്ര​പ​ര​വും സൗ​ഹൃ​ദ​പ​ര​വു​മാ​യ ഇ​ന്ത്യ-​ഖ​ത്ത​ർ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​ന്ന​തി​ന് സ​ന്ദ​ർ​ശ​നം വ​ഴി​വെ​ക്കും’ -അം​ബാ​സ​ഡ​ർ പറഞ്ഞു.

8.35 ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണ് ഖ​ത്ത​റി​ലു​ള്ള​ത്. ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യി 20 സ്കൂ​ളു​ക​ൾ, ഒ​രു സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യും ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. എ​ട്ടു​ല​ക്ഷ​ത്തി​ലേ​റെ വ​രു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ര​ണ്ടാം വീ​ടാ​ണ് ഖ​ത്ത​റെ​ന്നും, ഏ​റ്റ​വും ഒ​ടു​വി​ൽ ഏ​ഷ്യ​ൻ ക​പ്പ് ഫുട്ബോളിലെ ഖത്തറിന്റെ വി​ജ​യ​ത്തെ രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ച്ച​താ​യും, 2022 ലോ​ക​ക​പ്പ് ഫുട്ബോളിന്റെ സം​ഘാ​ട​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​താ​യും അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അതേസമയം,യുഎഇയില്‍ പ്രധാനമത്രിയുടെ സന്ദർശനം തുടരുകയാണ്.  ഇന്ന് (ബുധൻ) മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഖത്തറിലേക്ക് പുറപ്പെടുന്നത്. 

യു.എ.ഇയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച അഹ്‌ലൻ മോദി എന്ന പരിപാടിയിൽ മലയാളം ഉൾപ്പടെയുള്ള മറ്റു ഇന്ത്യൻ ഭാഷകളിൽ സംസാരിച്ച് മോദി പ്രവാസി ഇന്ത്യക്കാരെ ഇന്നലെ (ചൊവ്വ) അഭിസംബോധന ചെയ്തു. 'ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്' എന്ന് പറ‍ഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. 

നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും ഇന്ത്യ-യുഎഇ സൗഹൃദം നീണാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ സഹോദരൻ എന്നും പ്രസംഗത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു. 

"2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ-യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്ര മുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്", നരേന്ദ്ര മോദി പറഞ്ഞു.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറ് മാസം ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെയും മോദി അഭിനന്ദിച്ചു. യു കെ എംപി പ്രീതി പട്ടേലും അഹ്‌ലൻ മോദി പരിപാടിയില്‍ പങ്കെടുത്തു. 

ഇന്ത്യയിൽ നടക്കുന്ന വികസനങ്ങളെക്കുറിച്ച് യുഎഇ പ്രസിഡന്റും ചടങ്ങിൽ സംസാരിച്ചു. നിക്ഷേപം, സാമ്പത്തിക രംഗം, ഊർജം,  വ്യാപാരം,  സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഇന്ത്യയിലെ വികസനങ്ങളെക്കുറിച്ചാണ് യുഎഇ പ്രസിഡന്‍റ് പരാമര്‍ശിച്ചത്.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News