January 11, 2024
January 11, 2024
ദോഹ: ഖത്തറില്‍ നാളെ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ഭാഗമായി ലുസൈലില്‍ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററാണ്(ഐസിസി) ലുസൈല്‍ ബൊളിവാര്‍ഡില്‍ ഒരു മാസത്തേക്ക് പവലിയന്‍ സ്ഥാപിച്ചത്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ പുരാവസ്തുക്കളും താജ്മഹലിന്റെ രൂപ സാദൃശ്യമുള്ള മാതൃകളുമാണ് പവലിയനില്‍ ശ്രദ്ധേയം.
കഴിഞ്ഞദിവസം (ജനുവരി 10), വൈകിട്ട് 4 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ ചെണ്ടമേളം ഉള്‍പ്പെടെയുള്ള നിരവധി പരമ്പരാഗത ഇന്ത്യന്‍ കലാരൂപങ്ങള്‍ അരങ്ങേറി. ഐസിസിയിലെ സുബ്രഹ്‌മണ്യ ഹെബ്ബഗെലുവും ഗാര്‍ഗി വൈദ്യയുമാണ് പവലിയന്റെ സംഘാടകര്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F