Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യക്കാർക്ക് അഭിമാനമായി ദേവൻഷ്; എ.സി.സി.എ പരീക്ഷയിൽ ലോക ടോപ്പറായി ഖത്തറിൽ നിന്നുള്ള 19കാരൻ 

January 21, 2024

news_malayalam_award_updates

January 21, 2024

ഖദീജ അബ്രാർ

ദോഹ: ഖത്തറിൽ നടത്തിയ ബ്രിട്ടീഷ് കൗണ്സിലിന്റെ എ.സി.സി.എ (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ്) പരീക്ഷയിൽ 19ക്കാരനായ ഇന്ത്യൻ ബാലന് ചരിത്ര നേട്ടം. എ.സി.സി.എയുടെ 13 പേപ്പറുകളും നിഷ്പ്രയാസം പൂർത്തിയാക്കിയാണ് മുംബൈ സ്വദേശിയായ ദേവൻഷ് പട്ട്നായക്ക് എ.സി.സി.എ പരീക്ഷയിൽ ലോക ടോപ്പറായത്. 87 ശതമാനം മാർക്കാണ് ആദ്യ ശ്രമത്തിൽ തന്നെ ദേവൻഷ് സ്വന്തമാക്കിയത്. 

ചെന്നൈയിലെ എ.സി.സി.എ ഓൺലൈൻ കോഴ്സിന് ശേഷം എ.സി.സി.എയുടെ ആദ്യ പേപ്പറിൽ തന്നെ മിഡിൽ ഈസ്റ്റിലെ ടോപ്പറായും, രണ്ടാമത്തെ പേപ്പറിൽ ഖത്തറിലെ ടോപ്പറായും, അവസാന പേപ്പറിൽ (അഡ്വാൻസ്‌ഡ് ലെവൽ) ലോക ടോപ്പറായുമാണ് ദേവൻഷ് ഇന്ത്യക്കാർക്ക് അഭിമാനമായത്.  

രഞ്ജൻ ജഗദീഷ് പട്ട്നായക്കിന്റെയും (ഖത്തർ കെമിക്കൽ കമ്പനി) പ്രീത രഞ്ജൻ പട്ട്നായക്കിന്റെയും (ചിത്രകാരി) മൂത്ത മകനായ ദേവൻഷ് ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. നിലവിൽ ബിരുദം നേടാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ പഠനത്തിലാണ്. സഹോദരൻ: ശ്രിയാൻഷ് പട്ട്നായക്ക് (ബിർള പബ്ലിക് സ്‌കൂൾ). 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News