Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് എംബസിയുടെ മുന്നറിയിപ്പ്

November 02, 2023

news_malayalam_indian_embassy_of_qatar_updates

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുക്കാർക്കെതിരെ ഖത്തർ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. എംബസി ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ് കോളുകളിലൂടെ പാസ്‌പോർട്ടുകൾ, വിസകൾ, അല്ലെങ്കിൽ ഇമിഗ്രേഷൻ ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പൗരന്മാരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്താനും പണം തട്ടിയെടുക്കാനും ഈ തട്ടിപ്പുകാർ ശ്രമിക്കുന്നതായി എംബസി എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്‌ത പ്രസ്താവനയിൽ വ്യക്തമാക്കി.

 

എംബസി ഉദ്യോഗസ്ഥർ അത്തരം കോളുകൾ ചെയ്യുന്നില്ലെന്നും സംശയാസ്പദമായ കോളുകൾ ഒഴിവാക്കാനും, വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താനോ പണം കൈമാറാനോ പാടില്ലെന്നും എംബസി അറിയിച്ചു. എംബസിയുമായി ബന്ധപ്പെട്ട ഇത്തരം കോളുകൾ cons.doha@mea.gov.in എന്ന ഇമെയിൽ വഴി എംബസിയെ അറിയിക്കാം. 

അതേസമയം, ദോഹയിൽ ഇന്ന് (നവംബര്‍ 2) നടത്താനിരുന്ന ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസ് മാറ്റിവെച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ എക്‌സിലൂടെയാണ് (ട്വിറ്റര്‍) ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News