Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
തെലങ്കാനയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം തകര്‍ന്ന് രണ്ട് മരണം

December 04, 2023

Qatar_Malayalam_News

December 04, 2023

ന്യൂസ്‌റൂം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നിന്ന് രാവിലെ പരിശീലനത്തിനായി പറന്നു പൊങ്ങിയ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പിലാറ്റസ് പി സി 7 എംകെ രണ്ട് എന്ന വിമാനമാണ് തകര്‍ന്നത്. 

പൈലറ്റും ഒരു ട്രെയിനി പൈലറ്റുമാണ് മരിച്ചതെന്ന് വ്യോമസേന ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഒരു എഞ്ചിന്‍ മാത്രമുള്ള വിമാനം വ്യോമസേനയിലെ പൈലറ്റുമാര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News